Chalissery- Valayamkulam Rd, Chalissery, Kerala – 679536
+91 466 225 5750
ghsschalissery@gmail.com

നവീകരിച്ച IT ലാബിന്റെ ഉദ്ഘാടനം

ചാലിശ്ശേരി Feb 1 2021: ചാലിശ്ശേരി GHSS ലെ നവീകരിച്ച ഐ.ടി.ലാബ് കുട്ടികൾക്കായി തുറന്ന് കൊടുത്തു.വലിയ ലാബിന്റെ ഉദ്ഘാടനം പി.ടി. എ. പ്രസിഡന്റ് പി.കെ.കിഷോറും,ചെറിയ ലാബിന്റെ ഉദ്ഘാടനം KITE ന്റെ മാസ്റ്റർ ട്രെയിനർ രാജീവ്‌ മാസ്റ്ററും നിർവ്വഹിച്ചു.രണ്ടു ലാബുകളിലും കൂടി ഒരേസമയം നൂറു വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സൗകര്യത്തോട് കൂടിയതാണ് നവീകരിച്ച ലാബ്.ലാബിലേക്കാവശ്യമായ 12 ഫാനുകൾ SSLC 91-92 ബാച്ചും,45 കസേരകൾ SSLC 93-94 ബാച്ചും സംഭാവനായി നൽകി. ഹൈസ്‌കൂൾ പ്രധാനാധ്യാപിക ദേവിക ടീച്ചർ അധ്യക്ഷയായി. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി ഗീത ജോസഫ്,രാജീവ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.ഐ.ടി. വിഭാഗത്തിന്റെ ചാർജ് വഹിക്കുന്ന അദ്ധ്യാപകൻ ബിജേഷ് മാസ്റ്റർ സ്വാഗതമാശം സിയ്ക്കുകയും ,സ്റ്റാഫ് സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

VIDEOS

IT ലാബിന്റെ നവീകരണം നാൾവഴികളിലൂടെ

Leave a Reply

Your email address will not be published. Required fields are marked *